AcademicsDaily News

എം.ജി സർവ്വകലാശാല ബിരുദ പരീക്ഷ: റാങ്കുകൾ വാരിക്കൂട്ടി കാഞ്ചിയാർ ജെ.പി.എം കോളേജ്

കാഞ്ചിയാർ: മഹാത്മാഗാന്ധി സർവ്വകലാശാല അടുത്തിടെ പ്രസിദ്ധീകരിച്ച ബിരുദ പരീക്ഷാഫലങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കി കാഞ്ചിയാർ ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജ്. സർവ്വകലാശാല തലത്തിൽ വിവിധ കോഴ്സുകളിലായി എട്ടോളം റാങ്കുകളാണ് കോളേജിലെ വിദ്യാർത്ഥികൾ സ്വന്തമാക്കിയത്.

ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് വിഭാഗത്തിൽ അലീന ജോഷി മൂന്നാം റാങ്കും, അൽഫിന ഷാജി നാലാം റാങ്കും, റിയ തെരേസ ജോയ് ആറാം റാങ്കും, അന്നമോൾ ജോസഫ് ഏഴാം റാങ്കും, ഫെബിൻ പ്യാരിസ് എട്ടാം റാങ്കും, ഫെബ ജോസഫ് പത്താം റാങ്കും കരസ്ഥമാക്കി. ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ അക്ഷയ് സാബു തോമസ് നാലാം റാങ്കും, ബാച്ചിലർ ഓഫ് കൊമേഴ്സ് വിഭാഗത്തിൽ അലീന സിബി എട്ടാം റാങ്കും നേടി കോളേജിനെ വിജയത്തിളക്കത്തിലെത്തിച്ചു.

സി.എസ്.ടി ഫാദേഴ്സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജെ.പി.എം കോളേജ്, തങ്ങളുടെ മികച്ച വിദ്യാഭ്യാസ നിലവാരത്തിലൂടെയും ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും വീണ്ടും അഭിമാനകരമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അവർക്ക് മാർഗ്ഗനിർദ്ദേശം നൽകിയ അധ്യാപകരെയും
കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് സി. എസ്. ടി., പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി.,വൈസ്. പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി., കോളേജ് ബർസാർ ഫാ. ചാൾസ് തോപ്പിൽ സി.എസ്.ടി എന്നിവർ അഭിനന്ദിച്ചു.
വിദ്യാർത്ഥികളുടെ കഠിനാധ്വാനവും കോളേജിലെ മികച്ച പഠനാന്തരീക്ഷവുമാണ് ഈ വൻ വിജയത്തിന് പിന്നിലെന്ന് പി.ടി.എ. ഭാരവാഹികളും അറിയിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button